ചുവപ്പു തുമ്പിയെ പകർത്താൻ കുറേ പാടുപെട്ടു. അടങ്ങി ഇരിക്കണ്ടെ. ഒടുവിൽ ഞാൻ ഉപദ്രവകാരിയല്ലയെന്നു ബോദ്യമായപ്പോൾ പോസു ചെയ്തുതന്നു. മറ്റു രണ്ടു തുമ്പികളും അഹങ്കാരികളല്ലാത്തതുകൊണ്ടു സമയമെടുത്തു പകർത്താൻ സാധിച്ചു.
ലൊക്കേഷൻ:എന്റെ വീട്, ദുബായ്
വളരെ വളരെ യാദൃശ്ചികമായി കിട്ടിയ ഒരു സ്നാപ്പാണു ഇത്. ഇപ്പോഴും എനിക്കു വിശ്വസിക്കാൻ പ്രയാസം. ഭാഗ്യത്തിനു ക്യാമറ കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നു.